1. അവന്റെ കാലത്തു ബാബേല്രാജാവായ നെബൂഖദ് നേസര് പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവന് തിരിഞ്ഞു അവനോടു മത്സരിച്ചു. അപ്പോള് യഹോവ കല്ദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യര്, മോവാബ്യര്, അമ്മോന്യര് എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരെ അയച്ചു; പ്രവാചകന്മാരായ തന്റെ ദാസന്മാര്മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവന് അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.